ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍

1. ഏതെല്ലാം സ്കീമുകളാണ് സൌരയിലുള്ളത്?

1000MW സോളാർ വൈദ്യുതി ഉത്പാദന ശേഷി കൈവരിക്കുന്നതിനുള്ള കേരള സർക്കാരിന്റെ പദ്ധതിയാണ് സൌ. ഇതിൽ,

  • 150MW ശേഷി ഗാർഹിക കാർഷിക ഉപഭോക്താക്കളിൽ നിന്നും 100 MW ശേഷി സർക്കാർ കെട്ടിടങ്ങളിൽ നിന്നും 250 MW ശേഷി ഇതര ഉപഭോക്താക്കളിൽ നിന്നും ലഭ്യമാക്കണം – ആകെ 500 MW.

  • 200 MW റിവേഴ്സ് ബിഡിംഗിലൂടെ ലഭ്യമാക്കണം

  • 100MW ഫ്ലോട്ടിംഗ് സോളാർ പദ്ധികൾ വഴി.

  • 150MW സോളാർ പാർക്കുകൾ വഴി

  • 50MW കനാൽ ടോപ്പ്, ഹൈവേ സൈഡ് എന്നിവയിലൂടെ

2. ഏതെല്ലാം സാമ്പത്തിക മോഡലുകളാണ് സൌര പദ്ധതിയിൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനാവുക?

മൂന്ന് വ്യത്യസ്ഥ മോഡലുകളാണ് സൌരയിൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനാവുക.

മോഡൽ 1. : ഉപഭോക്താവിന്റെ മേൽക്കൂരയിലോ, നൽകുന്ന സ്ഥലത്തോ കെ. എസ്.. ബി യും അനർട്ടും ചേർന്ന് സോളാർപ്ലാന്റ് സൌജന്യമായ് നിർമ്മിച്ചു നൽകുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ശതമാനം ഉപഭോക്താവിന് വൈദ്യുതിയായോ പണമായോ നൽകുന്നു.

മോഡൽ 2: ഉപഭോക്താവിന്റെ മേൽക്കൂരയിലോ, നൽകുന്ന സ്ഥലത്തോ കെ. എസ്..ബി യും അനർട്ടും ചേർന്ന് സോളാർപ്ലാന്റ് സൌജന്യമായ് നിർമ്മിച്ചു നൽകുന്നു. പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും ഒരു നിശ്ചിത നിരക്കിൽ നിശ്ചിത കാലയളവിൽ ഉപഭോക്താവിന് നൽകുന്നു.

മോഡൽ 3. ഉപഭോക്താവിന്റെ മുതൽ മുടക്കിൽ, മേൽക്കൂരയിൽ കെ. എസ്..ബി യും അനർട്ടും ചേർന്ന് സോളാർപ്ലാന്റ് നിർമ്മിച്ചു നൽകുന്നു. ഉപഭോക്താവിന്റെ ആവശ്യത്തിനു ശേഷം മിച്ചം വരുന്ന വൈദ്യുതി നിശ്ചിത തുകയ്ക്ക് കെ. എസ്. . ബി വാങ്ങുന്നു.

3. സൌര സ്കീമിൽ ആർക്കെല്ലാം അപേക്ഷിക്കാം ?

കെ.എസ്..ബിയുടെ എല്ലാ ഉപഭോക്താക്കൾക്കും സൌ സ്കീമിൽ അപേക്ഷിക്കാം

4. സൌര പദ്ധതി സോളാര്‍‍‍ പ്രോജക്ട് ഡെവലപ്പേഴ്സ്, ഇന്റഗ്രേറ്റേഴ്സ് തുടങ്ങിയവയ്ക്ക് എംപാനല്‍‍‍മെന്റ് ഉണ്ടാവുമോ?

ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ അന്തിമമാകുന്നതേയുള്ളൂ. സോളാര്‍ ഡെവലപ്പേഴ്സിന്റേയും ഇന്റഗ്രേറ്റേഴ്സിന്റേയും തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും സൂതാര്യവും നീതിയുക്തവുമായിരിക്കും.

5. സൌര പദ്ധതി ഏതുതരത്തിലാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്?

ചോദ്യം -2 കാണുക.

6. പുരപ്പുറസോളാര്‍‍‍ സ്ഥാപിക്കാന്‍‍ ഉദ്ദേശിക്കുന്ന ഉപഭോക്താവിന് ഇഷ്ടപ്രകാരമുള്ള ഏജന്‍‍‍സിയെ തിരഞ്ഞെടുക്കാനാകുമോ?

ഇല്ല. സൌര പദ്ധതിപ്രകാരം പദ്ധതി നിര്‍‍‍വ്വഹണത്തിന്റെ പൂര്‍ണ്ണചുമതല കെ.എസ്..ബി ക്കു മാത്രമാണ്.

7. 1 കിലോവാട്ട് ശേഷിയുള്ള പുരപ്പുറസോളാര്‍‍‍ സ്ഥാപിക്കാന്‍‍‍ ഏകദേശ ചിലവ് എത്രവരും?

ഏകദേശം 45,000 രൂപ മുതല്‍ 60,000 രൂപ വരെ

8. പുരപ്പുറ സോളാറിന് സബ്സിഡി ബാധകമാണോ?

അതെ. ഗാര്‍ഹിക കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 30 ശതാനം സബ്സിഡി ബാധകമാണ്. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം നല്‍കുന്ന ഈ സബ്സിഡി പരിമിതമായതിനാല്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുക എന്ന നിലയിലെ പരിഗണിക്കാനാകൂ.

9. സൌര നിലയം സ്ഥാപിക്കുന്നതിനായുള്ള ഏജന്‍‍‍സികളെ ഏതുതരത്തിലാണ് തീരഞ്ഞെടുക്കുന്നത്?

ചോദ്യം -4 കാണുക.

10. 1 കിലോവാട്ട് സോളാര്‍‍‍‍ നിലയം സ്ഥാപിക്കുന്നതിന് ഏകദേശം എത്ര സ്ഥലലഭ്യത ഉണ്ടാവണം?

10 ചതുരശ്ര മീറ്റര്‍ (100 ചതുരശ്ര അടി)

11. 1 കിലോവാട്ട് സോളാര്‍‍‍ നിലയത്തില്‍‍‍ നിന്ന് ഏകദേശം എത്ര യൂണിറ്റ് വൈദ്യുതി ലഭ്യമാകും?

പ്രതിവര്‍ഷം 1000 യൂണിറ്റ്

12. സൌര പദ്ധതിയില്‍‍‍ പുരപ്പുറത്തിന് പകരമായി അനുയോജ്യമായ സ്ഥലം ഉപയോഗപ്പെടുത്താനാകുമോ?

സാധിക്കും. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന തരിശുനിലങ്ങളില്‍ ഗ്രൌണ്ട് മൌണ്ടഡ് സോളാര്‍ നിലയങ്ങള്‍ സൌര പദ്ധതിവഴി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

13. ഏതെല്ലാം തരം സോളാര്‍‍‍ പ്രോജക്ടുകളാണ് സൌര പദ്ധതിയില്‍‍‍ ഉള്‍‍‍‍പ്പെടുത്തിയിട്ടുള്ളത്?

ചോദ്യം – 1 കാണുക.

14. ഉപഭോക്താവ് പണം മുടക്കുന്ന മോഡലില്‍‍‍ അധികം വരുന്ന വൈദ്യുതി ഉപഭോക്താവിന് മറ്റൊരാള്‍‍‍‍ക്ക് നല്‍‍‍‍കാനാകുമോ?

ഇല്ല. എന്നാല്‍ 500 യൂണിറ്റിലധികം പ്രതിമാസം അധിക ഉത്പ്പാദനമുള്ള ഉപഭോക്താവിന് അദ്ദേഹത്തിന്റെ തന്നെ കെ.എസ്..ബി നല്‍കിയ മറ്റൊരു വൈദ്യുതി കണക്ഷനിലേക്ക് വകയിരുത്താവുന്നതാണ്.

കൂടുതല്‍ സഹായത്തിന് ഞങ്ങളെ ബന്ധപ്പെടുക

സംശയ നിവാരണത്തിന്  24x7 ടോള്‍ ഫ്രീ നമ്പറായ -1912 (+91 471 - 2555544)വില്‍ വിളിക്കുക